കേടായ മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
സ്വന്തം ലേഖകൻ
മുക്കൂട്ടുതറ: കേടായ മോട്ടോർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൊല്ലമുള എഴുപത് ഏക്കർ കുമ്പളന്താനം വീട്ടിൽ സിനു മാത്യു (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മുക്കൂട്ടുതറ ടൗണിനടുത്ത് ഒരു വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ ചെയ്യുന്നതിനിടെ വെദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്ത് അസീസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയത്തുപറമ്പിൽ കുടുംബാംഗമായ ജിക്‌സി ആണ് ഭാര്യ.മക്കൾ -നിയ, നിമ, നിമിഷ. സംസ്‌കാരം നടത്തി.
Third Eye News Live
0