
തൃശൂർ: ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗമായ ശോഭാ സുരേന്ദ്രനെതിരെ സമൻസ്. ശ്രീ ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലനെ അപകീർത്തിപ്പെടുത്തിയ കേസിൽ ശോഭാ സുരേന്ദ്രനെതിരെ സമൻസ്. മാർച്ച് 28 ന് കോടതിയിൽ ഹാജരാകാൻ തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിറക്കി.
ഗോകുലം ഗോപാലിനെതിരെ നിരന്തരം വാർത്ത സമ്മേളനങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയായിരുന്നു ശോഭ. തുടർന്ന് തന്നെ അപകീർത്തിപ്പെടുത്തിയതിന് മാനനഷ്ടക്കേ ശോഭക്കെതിരെ ഗോകുലം ഗോപാലൻ ഫയൽ ചെയ്യുകയായിരുന്നു.