ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ? ഡൽഹിയിൽ ശോഭ സുരേന്ദ്രൻ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ; കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകര്‍ന്ന കൂടിക്കാഴ്ച്ചയെന്ന് പ്രതികരിച്ച് ശോഭ സുരേന്ദ്രൻ

Spread the love

ഡൽഹി: ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ ഡൽഹിയിൽ എത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ എത്തി അമിത് ഷായെ സന്ദർശച്ചതിന്‍റെ വിശദാംശങ്ങൾ ശോഭ സുരേന്ദ്രൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

video
play-sharp-fill

കേരളത്തിൽ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകൾക്കിടെയാണ് ഷായുമായുള്ള നിർണായക കൂടിക്കാഴ്ച നടന്നത്. കേരളത്തിലെ ബി.ജെ.പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

“സർദാർ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി അമിത് ഷാ ജിയെ ഡൽഹിയിൽ സന്ദർശിച്ചു. രാജ്യത്തിന്റെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടൊപ്പം തോളോട് തോൾ ചേർന്ന് ചരിത്രപരമായ നടപടികൾ കൈക്കൊള്ളുന്ന അമിത് ഷാ ജിയോടൊപ്പമുള്ള കൂടിക്കാഴ്ച കേരളത്തിലെ ബി.ജെ.പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ എനിക്ക് കൂടുതൽ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകർന്നു നൽകുന്നതായിരുന്നു.” – എന്നാണ് അമിത് ഷായെ കണ്ട ശേഷം ശോഭ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group