play-sharp-fill
ഹൈക്കോടതിയിൽ പിഴയടച്ച് തടിയൂരിയ ശോഭാ സുരേന്ദ്രനെതിരെ സമൂഹ മാധ്യമങ്ങളിൽ പൊങ്കാല

ഹൈക്കോടതിയിൽ പിഴയടച്ച് തടിയൂരിയ ശോഭാ സുരേന്ദ്രനെതിരെ സമൂഹ മാധ്യമങ്ങളിൽ പൊങ്കാല


സ്വന്തം ലേഖകൻ

കൊച്ചി : ഹൈക്കോടതിയിൽ പിഴയടച്ച് തടിയൂരിയ ശോഭാ സുരേന്ദ്രനെതിരെ സമൂഹ മാധ്യമങ്ങളിൽ പൊങ്കാല. ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ ശോഭാ സുരേന്ദ്രനെ ട്രോളിയും തെറി വിളിച്ചും ജനരോഷം പൊട്ടിയൊഴുകുകയാണ്. ശബരിമല വിഷയത്തിൽ അനാവശ്യ ഹർജി നൽകിയതിന് ഹൈക്കോടതി വിധിച്ച പിഴയൊടുക്കി ശോഭ സുരേന്ദ്രൻ തടിതപ്പിയതാണ് മാധ്യമങ്ങളിലെ പൊങ്കാലയ്ക്ക് കാരണം. ഹൈക്കോടതി വിധിച്ച പിഴയൊടുക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്നും ഹൈക്കോടതിക്കു മുകളിൽ കോടതിയുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ വീര വാദം .


ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ ഹർജി നൽകിയത്. കോടതിയിൽ നിന്ന് കടുത്ത വിമർശനമാണ് ശോഭയ്ക്ക് നേരിടേണ്ടി വന്നത്. പിഴ നൽകാൻ ഉദ്ദേശ്യമില്ലെന്ന് മാധ്യമങ്ങളടിലടക്കം ശോഭ പറഞ്ഞിരുന്നുവെങ്കിലും ഒടുവിൽ ഹൈക്കോടതിയിൽ പിഴയായ 25000 രൂപ അടച്ച് കേസ് അവസാനിപ്പിക്കേണ്ടി വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശോഭയുടേത് വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ഹർജിയാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച്, ഇത്തരം അടിസ്ഥാനമില്ലാത്ത ഹർജികൾ തടയുന്നതിന് സമൂഹത്തിനുള്ള സന്ദേശമെന്ന നിലക്ക് 25,000 രൂപ പിഴയും ചുമത്തുകയായിരുന്നു. അനാവശ്യ വാദങ്ങൾ കോടതിയിൽ ഉന്നയിക്കരുതെന്നും, ഇത് പരീക്ഷണത്തിനായി ഹർജികൾ നൽകാനുള്ള സ്ഥലമല്ലെന്നും ഡിവിഷൻ ബെഞ്ച് ശോഭയെ ശാസിച്ചു . ഹർജി പിൻവലിച്ച് മാപ്പു പറയാമെന്ന ശോഭയുടെ അഭിഭാഷകൻ അറിയിച്ചുവെങ്കിലും കോടതി വഴങ്ങിയില്ല. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കർ അടങ്ങിയ ബെഞ്ച് പിഴയോട് കൂടി ഹർജി തളളി.