play-sharp-fill
ശബരിമലയിൽ ഇടപെടേണ്ട: വീട്ടിലെ ഗേറ്റ് എപ്പോൾ അടയ്ക്കണമെന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാ മതി; ശോഭാ സുരേന്ദ്രൻ: ഇത് അന്തസ്സില്ലാത്ത പണിയായി പോയി; കെ സുരേന്ദ്രൻ

ശബരിമലയിൽ ഇടപെടേണ്ട: വീട്ടിലെ ഗേറ്റ് എപ്പോൾ അടയ്ക്കണമെന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാ മതി; ശോഭാ സുരേന്ദ്രൻ: ഇത് അന്തസ്സില്ലാത്ത പണിയായി പോയി; കെ സുരേന്ദ്രൻ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആചാരസംരക്ഷകനായി പ്രവർത്തിച്ച തന്ത്രി നടയടച്ചതിനെ വിമർശിച്ച കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാൽ മതിയെന്ന് ശോഭ സുരേന്ദ്രൻ. വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാൽ മതി. ശബരിമലയിൽ ഇടപെടേണ്ട ആവശ്മില്ലെന്ന് ശോഭ സുരേന്ദ്രന്റെ പ്രതികരണം.

അതേസമയം, ശബരിമലയിൽ യുവതീ പ്രവേശനം നടന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് സുരേന്ദ്രൻ പ്രതികരിച്ചിരിക്കുന്നത്. ഇത് അന്തസ്സിലാത്ത പണിയായിപ്പോയെന്നും ഭീരുക്കൾക്ക് മാത്രം എടുക്കാൻ കഴിയുന്ന നിലപാടാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടയാൻ മനോരോഗമുള്ളയൊരാൾക്കുമാത്രമേ കഴിയൂവെന്നും ചരിത്രം താങ്കളെ എക്കാലത്തും അപഹസിക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി. പച്ചമലയാളത്തിൽ പറഞ്ഞാൽ ഭീരുക്കൾക്ക് മാത്രം എടുക്കാൻ കഴിയുന്ന നിലപാട്. ആരുമറിയാതെ ഇരുട്ടിന്റെ മറവിൽ പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടയാൻ മനോരോഗമുള്ളയൊരാൾക്കുമാത്രമേ കഴിയൂ. താങ്കളോട് വിയോജിക്കുമ്‌ബോഴും ഒരു മതിപ്പുണ്ടായിരുന്നു. ഇപ്പോൾ തീർത്തും സഹതാപം തോന്നുന്നു താങ്കളോട്. ലജ്ജിക്കുന്നു പിണറായി വിജയൻ താങ്കളെയോർത്ത്. ചരിത്രം താങ്കളെ എക്കാലത്തും അപഹസിക്കുക തന്നെ ചെയ്യും.