പാലക്കാട് പ്രചാരണം ശക്തമാക്കി ശോഭ സുരേന്ദ്രൻ; തുടക്കം ചുവരെഴുതി 

Spread the love

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കി ശോഭ സുരേന്ദ്രൻ. എന്നാല്‍ ശോഭയുടെ പരിപാടികളില്‍ നിന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ വിട്ടുനിന്നത് പാർട്ടിയില്‍ ഭിന്നതയെന്ന സൂചന നല്‍കുന്നു.

video
play-sharp-fill

പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രമായ മൂത്താൻതറ കർണ്ണകിയമ്മൻ ക്ഷേത്രത്തില്‍ ദർശനം നടത്തിയാണ് ശോഭ സുരേന്ദ്രൻ പ്രചാരണം തുടങ്ങിയത്. തുടർന്ന് ചുവരെഴുത്ത് ഉദ്ഘാടനവും നടത്തി.

പ്രശാന്ത് ശിവൻ ദർശനത്തിന് എത്തിയില്ല. ചുവരെഴുത്ത് ഉദ്ഘാടനത്തിന് ശോഭയും മറ്റ് നേതാക്കളും എത്തിയിട്ടും പ്രശാന്ത് എത്താതിരുന്നത് ചർച്ചയായി. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഇടപെട്ട് ഫോണില്‍ വിളിച്ചാണ് പ്രശാന്തിനെ വരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിയില്‍ ഭിന്നതയില്ലെന്നും പ്രശാന്ത് ശിവൻ തനിക്ക് മകനെപ്പോലെയാണെന്നും ശോഭ പ്രതികരിച്ചു. പ്രശാന്താണ് സ്ഥാനാർത്ഥിയെങ്കില്‍ രണ്ട് ഷാള്‍ ഇട്ട് അദ്ദേഹത്തെ സ്വീകരിക്കും, ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളില്ല, ശോഭ മാധ്യമങ്ങളോട് പറഞ്ഞു.