താനൂർ ശോഭ പറമ്പിൽ ഉത്സവത്തിനിടെ കരിമരുന്നിന് തീപിടിച്ചു ; നിരവധി പേർക്ക് പരിക്ക്

Spread the love

മലപ്പുറം : താനൂർ ശോഭ പറമ്പിൽ ഉത്സവത്തിനിടെ കരിമരുന്നിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്.

video
play-sharp-fill

പരിക്കേറ്റവരെ താനൂർ മൂലക്കൽ സബൈൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 6 പേരെയാണ് കോട്ടക്കൽ ആൽമസിൽ പ്രവേശിപ്പിച്ചത്.

എല്ലാവരുടെയും പരിക്ക് ഗുരുതരമാണ്  ഒരാൾക്ക് 90% വും നാല് പേർക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൽമാസ് ആശുപത്രിയിൽ ചികിത്സ തേടിയവർ മുഹമ്മദ്കുട്ടി,വേണുഗോപാൽ,ബിനൂഷ്,ഗോപാലൻ,വേൽ, രാമൻ എന്നിവരാണ്.

ഇതിൽ നിന്നും ഗുരുതര പരിക്കേറ്റ രണ്ടു പേരെ തൃശൂർ ജൂബിലി ഹോസ്പിറ്റലിലേക്ക് ഉടൻ മാറ്റും.