ഏരിയ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം; എറണാകുളം രാമമംഗലം സി.ഐ എസ്.സജികുമാറിനെയാണ് കോഴിക്കോട് ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്; ഫോൺസംഭാഷണം പുറത്ത്

Spread the love

കൊച്ചി: ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം.

video
play-sharp-fill

എറണാകുളം രാമമംഗലം സി.ഐ എസ്.സജികുമാറിനെയാണ് കോഴിക്കോട് ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്.

കൂത്താട്ടുകുളം സിപിഎം ഏരിയ സെക്രട്ടറി രതീഷ്, സജികുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു. രാമമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വകാര്യ സ്ഥലത്ത് അനധികൃതമായി കല്ലുവെട്ടുന്നതിനെതിരെ പോലീസ് എടുത്ത നടപടിയുമായി ബന്ധപ്പെട്ട് ആയിരുന്നു ഇരുവരും തമ്മിൽ ഫോണിൽ വാഗ്വാദം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം വിവാദമായതിന് പിന്നാലെയാണ് സ്ഥലംമാറ്റം. അഞ്ചുമാസം മുൻപാണ് സജികുമാർ രാമമംഗലം പോലീസ് സ്റ്റേഷനിൽ എത്തിയത്.

ഇതിനിടെ സിപിഎം കൂത്താട്ടുകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഏരിയ സെക്രട്ടറി രതീഷ് സി.ഐ യുടെ അച്ഛനെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു എന്ന ആക്ഷേപവും ഉയർന്നിരുന്നു.

അതേസമയം ഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിൽ സജികുമാറിനെതിരെ എസ്.പി ക്ക് പരാതി നൽകിയിരുന്നു എന്നും ഇപ്പോഴത്തെ സ്ഥലംമാറ്റം നടപടിയെക്കുറിച്ച് യാതൊന്നും അറിയില്ല എന്നുമാണ് പി.ബി. രതീഷ് പ്രതികരിച്ചത്.