
തിരുവനന്തപുരം : കിളിമാനൂരിൽ വൃദ്ധൻ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിന് സസ്പെൻഷൻ.
ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറിന്റേതാണ് നടപടി. കഴിഞ്ഞ ദിവസം അനിൽ കുമാറിൻ്റെ വാഹനം ഇടിച്ച് വയോധികൻ മരിച്ചിരുന്നു. വാഹനം നിർത്താതെ പോയ അനിൽ കുമാർ നിലവിൽ ഒളിവിലാണ്.
അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയതിനാണ് അനിൽ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് അനിൽ കുമാർ ഒളിവിൽ പോയത്. കഴിഞ്ഞ ഏഴാം തിയതിയാണ് അനിൽ കുമാറിന്റെ വാഹനമിടിച്ച് രാജൻ മരിച്ചത്.