സ്വന്തം ലേഖകൻ
തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളിൽ പോലും ശിവശങ്കരൻ ഇടപെട്ടിരുന്നു.
കോൺസുലേറ്റിൽ സ്വപ്ന ജോലി ചെയ്തിരുന്ന സമയത്ത് പോലും ഔദ്യോഗിക വാഹനത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്നും സരിത്ത് കസ്റ്റംസിന് കൊടുത്ത മൊഴിയിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. താനും സ്വപ്‌നയും ചേർന്നാണ് വ്യാജ രേഖകൾ ചമച്ചതെന്നും സരിത്ത് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ചോദ്യം ചെയ്യും. ഇയാളുടെ വിദേശയാത്രയുടെ വിവരങ്ങളും പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐ.എൻ.എ സംഘം.