ശിവശങ്കറിനെ വീഴ്ത്തിയത് പെണ്ണും പണവും ; അക്ഷയ കേന്ദ്രങ്ങൾ തുടങ്ങുകയും പവർകട്ട് ഇല്ലാതാക്കുകയും ചെയ്തതടക്കം സംസ്ഥാനത്ത് നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന പിണറായിയുടെ അതിവിശ്വസ്തൻ തകർന്നടിയുമ്പോൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വന്തം അധ്വാനം കൊണ്ട് ഉയരങ്ങൾ വെട്ടിപ്പിടിച്ച വ്യക്തിയാണ് ശിവശങ്കർ. മികച്ച ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിന്നുമാണ് രാജ്യദ്രോഹ സ്വഭാവമുള്ള കേസിൽ അഞ്ചാം പ്രതിയായി ശിവശങ്കർ മാറുന്നത്.
പിണറായിക്ക് മേൽ ഓരോ ഫയലിലും എന്തു തീരുമാനം എടുക്കണം എന്നു വിശ്വസിച്ചിച്ചിരുന്ന വ്യക്തിയായിരുന്നു ശിവശങ്കർ. ആത്മവിശ്വാസത്തോടെ മാത്രം ഔദ്യോഗിക ജോലികൾ ചെയ്തിരുന്ന ഉദ്യോഗസ്ഥൻ പെണ്ണിലും പണത്തിലും വിശ്വസിച്ചതോടെയാണ് തകർച്ച ആരംഭിച്ചതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2016 മെയ് 25നാണ് പിണറായി സർക്കാർ അധികാരമേൽക്കുന്നത്. അന്ന് മുതൽ ശിവശങ്കരനും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. പമികച്ച വിദ്യാർത്ഥിയായി തുടങ്ങി അധികാരത്തിന്റെ പടവുകൾ കീഴക്കിയാണ് ഉന്നത സ്ഥാനത്തേക്ക് അയാൾ എത്തുന്നത്.
എസ്.എസ്.എൽ.സി. പരീക്ഷയിൽ രണ്ടാംറാങ്കോടെയാണ് ശിവശങ്കർ ജയിച്ചത്. തുടർന്ന് പാലക്കാട് എൻ.എസ്.എസ്. എൻജിനിയറിങ് കോളേജിൽ ബി.ടെക്കിന് ചേർന്നു. ഗുജറാത്തിലെ ‘ഇർമ’യിൽനിന്ന് റൂറൽ മാനേജ്‌മെന്റിൽ പി.ജി.ഡിപ്ലോമ നേടി. പഠനത്തിനശേഷം റിസർവ് ബാങ്കിൽ ഓഫീസറായി സേവനമനുഷ്ഠിച്ചു. പിന്നീട് സർക്കാർ സർവീസിൽ ഡെപ്യുട്ടി കളക്ടറായി നിയമനം കിട്ടി. 1995ൽ കൺഫേഡ് ഐ.എ.എസ്. ലഭിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറായ കാലത്താണ് ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം ഏർപ്പെടുത്തിയത്. അക്ഷയ കേന്ദ്ര’ങ്ങൾ മലപ്പുറത്തിന്റെ മണ്ണിൽ വേരുപിടിപ്പിച്ചതും ശിവശങ്കർ തന്നെയായിരുന്നു. വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ ഒപ്പുവെച്ചു. ഇതാണ് പിൽക്കാലത്ത് സംസ്ഥാനത്തെ പവർകട്ട് ഒഴിവാകാനുള്ള പ്രധാനഘടകമായി മാറിയതും.
ഐ.ടി.സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായതോടെ എം. ശിവശങ്കർ അധികാരകേന്ദ്രമായി മാറുകയായിരുന്നു. സർക്കാരിന്റെ കെഫോൺ, ഇമൊബിലിറ്റി അങ്ങനെ വൻകിട പദ്ധതികളിലെല്ലാം ശിവശങ്കറിന് വ്യക്തമായ പങ്ക് ഉണ്ടായിരുന്നു.
സ്പ്രിംക്ലർ വിവാദത്തിലൂടെയാണ് ശിവശങ്കറിന്റെ മേൽ കരിനിഴൽ വീണ് തുടങ്ങിയത്. മന്ത്രിസഭ അറിയാതെ ഒരുവിദേശ കമ്ബനിയുമായി കരാറുണ്ടാക്കിയെന്നതാണ് സ്പ്രിംക്ലർ വിവാദത്തിന്റെ അടിസ്ഥാനം. ഒരു സെക്രട്ടറിക്ക് ഉത്തമവിശ്വാസത്തിൽ ചെയ്യാവുന്ന അധികാരമാണിതെന്ന ന്യായീകരണം നിരത്തി മുഖ്യമന്ത്രിതന്നെ ശിവശങ്കറിന് കവചം തീർക്കുകയും ചെയ്തിരുന്നു.
അധികാരകേന്ദ്രത്തിനൊപ്പം ‘അവതാരങ്ങളുടെ’ വലയമുണ്ടായി. സ്വപ്നാ സരേഷും സരിത്തും കൺസൾട്ടൻസി ഏജന്റുമാരുമെല്ലാം അടുപ്പക്കാരായി. ഒടുവിൽ, രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനെന്ന പേരും ശിവശങ്കറിന് കിട്ടി.
കള്ളക്കടത്തിനു കൂട്ടുനിൽക്കൽ, കള്ളപ്പണം ഒളിപ്പിക്കാൻ ഒത്താശ ചെയ്യൽ, കള്ളക്കടത്തു പ്രതിക്ക് സർക്കാർ തണലിൽ ലാവണമൊരുക്കൽ… അന്വേഷണ ഏജൻസികളുടെ വാദങ്ങളിൽ സർക്കാറിന് കളങ്കമേൽപ്പിച്ച ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു ശിവശങ്കർ.