video
play-sharp-fill

ഒരു ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി ശിവശങ്കറിന് ഐസിയുവിൽ വിശ്രമം ; പ്രവേശനം വിശ്വസ്തരായ ജീവനക്കാർക്ക് മാത്രം : കാവലൊരുക്കി മുഖ്യമന്ത്രിയുടെ പൊലീസും : ആശുപത്രിയിൽ ശിവശങ്കറിന് സുഖവാസം

ഒരു ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി ശിവശങ്കറിന് ഐസിയുവിൽ വിശ്രമം ; പ്രവേശനം വിശ്വസ്തരായ ജീവനക്കാർക്ക് മാത്രം : കാവലൊരുക്കി മുഖ്യമന്ത്രിയുടെ പൊലീസും : ആശുപത്രിയിൽ ശിവശങ്കറിന് സുഖവാസം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒരു അസുഖവുമില്ലാത്ത ഐഎഎസുകാരനെ ഐസിയുവിൽ കിടത്തി ചികിത്സിക്കുന്നത് മുഖ്യമന്ത്രിയുടെ സ്‌നേഹക്കൂടുതൽ മൂലമാണെന്ന് വിലയിരുത്തൽ. ഒപ്പം സ്വർണ്ണ കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നുവെന്നതിന് ഇതി തെളിവും കൂടിയാണെന്ന് വിലയിരുത്തൽ.

ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെയാണ് ശിവശങ്കർ മെഡിക്കൽ കേളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒത്തുകളി സംശയിക്കുകയാണ് കസ്റ്റംസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് ആശുപത്രിവാസത്തിലൂടെ സംസ്ഥാന സർക്കാർ ഒരുക്കുന്നത്. ഡിസ്‌കിന് തകരാറല്ലാതെ, കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ശിവശങ്കർ മെഡിക്ക,ൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്.

ഐ.സി.യു.വിൽ കഴിയുന്ന ശിവശങ്കറിന് ശക്തമായ സുരക്ഷാസംവിധാനമാണ് ആശുപത്രി അധികൃതരും പൊലീസും ഒരുക്കിയിരിക്കുന്നത്.

ശിവശങ്കറിനെ മെഡിക്കൽ കേളേജ് ന്യൂറോ വിഭാഗത്തിൽ പരിശോധന നടത്തിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന് പ്രാഥമിക പരിശോധനകൾക്ക് ശേഷം ഐ.സി.യു.വിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കേളേജ് ആശുപത്രി അധികൃതർ അറിയിച്ചു. എന്നിട്ടും ശിവശങ്കർ ഐസിയുവിൽ തന്നെയാണ്.

ഇതിനുപുറമെ മെഡിക്കൽ കേളേജിലെ ഓർത്തോ ഐസിയുവിൽ നിന്ന് പലർക്കും വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് പോസിറ്റീവായി ശിവശങ്കർ മാറിയാൽ പിന്നേയും ദിവസങ്ങൾ അന്വേഷണം പ്രതിസന്ധിയിലാകും.

കോസിൽ ശിവശങ്കർ മുൻകൂർ ജാമ്യ ഹർജി നൽകിയാൽ അതിനെ അതിശക്തമായി കസ്റ്റംസ് എതിർക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകവേ ശിവശങ്കറിന് വാഹനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിലാവുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.