video
play-sharp-fill
സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ ഏഴ് ദിവസം കസ്റ്റഡിയിൽ ; മൂന്ന് മണിക്കൂർ തുടർച്ചയായ ചോദ്യം ചെയ്യലിനിടയിൽ ഒരു മണിക്കൂർ വിശ്രമം : ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ലെന്നും കോടതി

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കർ ഏഴ് ദിവസം കസ്റ്റഡിയിൽ ; മൂന്ന് മണിക്കൂർ തുടർച്ചയായ ചോദ്യം ചെയ്യലിനിടയിൽ ഒരു മണിക്കൂർ വിശ്രമം : ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ലെന്നും കോടതി

സ്വന്തം ലേഖകൻ

കൊച്ചി : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കറിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കോടതി ഒരാഴ്ചത്തെ സമയം മാത്രമാണ് അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രണ്ട് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ചോദ്യം ചെയ്യരുത്, നടുവുവേദന ഉളളതിനാൽ കിടക്കാൻ അനുവദിക്കണമെന്നും ശിവശങ്കറിനായി അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ അനുകൂല നടപടിയാണ് കോടതി സ്വീകരിച്ചത്.

അടുപ്പിച്ച് മൂന്ന് മണിക്കൂർ മാത്രമെ ശിവശങ്കറിനെ ചോദ്യം ചെയ്യാവു. ഒപ്പം ചോദ്യം ചെയ്യലിനിടയിൽ ഓരോ മൂന്ന് മണിക്കൂറിലും ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം, വൈകുന്നേരം ആറ് മണിക്ക് ശേഷം ചോദ്യം ചെയ്യൽ പാടില്ല, ചികിത്സയ്ക്കായി കൊണ്ടുപോകാം, ബന്ധുക്കളെ കാണാൻ അനുവദിക്കണം എന്നിങ്ങനെയാണ് ഇഡിക്ക് മുന്നിൽ കോടതി വെച്ച നിർദേശങ്ങൾ.

വിവാദങ്ങൾക്കിടയിൽ 114 ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശിവശങ്കറിനെ ഇന്ന് 11 മണിയോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.