ഔദ്യോഗിക വാഹനം എത്താന്‍ വൈകി; ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ മടങ്ങി

Spread the love

തൃശ്ശൂർ: ശിവരാത്രി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മടങ്ങി. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം.

video
play-sharp-fill

വടക്കുംനാഥ ക്ഷേഓട്ടോറിക്ഷയില്‍ത്രത്തിന് സമീപമായിരുന്നു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത് വേഗത്തില്‍ മടങ്ങാന്‍ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല.

ഉടന്‍ ഓട്ടോസ്റ്റാന്റില്‍ നിന്ന് മന്ത്രി സുരേഷ് ഗോപി തന്നെ ഓട്ടോ കൈകാട്ടി വിളിക്കുകയും അതില്‍ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു. മന്ത്രി സുരേഷ് ഗോപി ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഗണ്‍മാന്‍ വേഗത്തില്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു ബിജെപി നേതാവും സുരേഷ് ഗോപിയ്‌ക്കൊപ്പം ഓട്ടോയില്‍ കയറി. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വാഹനം അവിടെയെത്തി.

സംഭവത്തില്‍ എന്തെങ്കിലും വിധത്തിലുള്ള സുരക്ഷാ വീഴ്ചയുണ്ടായോ എന്നതിലൂന്നി ചര്‍ച്ചകളും നടക്കുകയാണ്.