
ഡൽഹി: ഇന്ത്യയുടെ എല്‍പിജി പ്രതിസന്ധിക്കിടെ ആശ്വാസം പകർന്ന് 93000 മെട്രിക് ടണ്‍ എല്‍ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകള്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് എത്തുന്നു.
നേരത്തെ, അധികൃതർ അറിയിച്ച റിപ്പോർട്ട് പ്രകാരം ശിവാലിക് എന്ന കൂറ്റൻ കപ്പല്‍ ഇന്ന് മുന്ദ്ര തീരത്ത് എത്തും. നന്ദാദേവി ചൊവ്വാഴ്ചയും തീരത്തണയും.
രണ്ട് കപ്പലുകളിലും കൂടി ഏകദേശം 93000 മെട്രിക് ടണ്‍ എല്‍പിജി ഉണ്ടെന്നാണ് കണക്ക്. ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടണ്‍ എല്‍പിജി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിമാസം ശരാശരി 2.5 ദശലക്ഷം ടണ്ണിലധികമാണ് ഉപയോഗിക്കുന്നത്. 33 കോടിയിലധികം ഗാർഹിക കണക്ഷനുകളാണ് ഉള്ളത്. ദൈനംദിന ഉപഭോഗം ഏകദേശം 80,000 ടണ്‍ വരും. 85% ഗാർഹിക പാചകത്തിനാണ് ഉപയോഗിക്കുന്നത്.



