play-sharp-fill
നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയത് ശിവശങ്കർ അറിഞ്ഞിരുന്നു : കസ്റ്റംസ് ഉദ്യോഗസ്ഥനെ മൂന്നോ നാലോ തവണ ശിവശങ്കർ വിളിച്ചിരുന്നുവെന്ന് സ്വപ്നയുടെ മൊഴി ;സ്വപ്നയുടെ മൊഴി ശിവശങ്കറും ശരിവച്ചിട്ടുണ്ടെന്ന് കോടതി

നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയത് ശിവശങ്കർ അറിഞ്ഞിരുന്നു : കസ്റ്റംസ് ഉദ്യോഗസ്ഥനെ മൂന്നോ നാലോ തവണ ശിവശങ്കർ വിളിച്ചിരുന്നുവെന്ന് സ്വപ്നയുടെ മൊഴി ;സ്വപ്നയുടെ മൊഴി ശിവശങ്കറും ശരിവച്ചിട്ടുണ്ടെന്ന് കോടതി

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ സ്വര്‍ണക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറിവോടെയെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയ ഉത്തരവിലാണ് ഈ പരാമര്‍ശം .

കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ മുദ്രവച്ച കവറില്‍ നല്‍കിയ വിശദാംശങ്ങള്‍ ഉദ്ധരിച്ചാണ് കോടതി പരാമര്‍ശം നടത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ മൂന്നോ നാലോ തവണ വിളിച്ചു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് ഇ.ഡിയ്ക്ക് നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
സ്വപ്നയുടെ ഈ മൊഴി ശിവശങ്കറും ശരിവച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം ശിവശങ്കര്‍ ഇടപെട്ട് വിട്ടുനല്‍കിയ ബാഗില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.