വേർപാടിന് ഇന്ന് ഒരു വയസ്..! ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ജീവൻ പൊലിഞ്ഞ അര്‍ജുൻ്റെ ജീവിതം പുസ്തകമാകുന്നു; രചന എ.കെ.എം.അഷ്റഫ് എംഎല്‍എ

Spread the love

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന്റെ ജീവിതം പുസ്തകമാകുന്നു.

പുസ്തകം രചിക്കുന്നത് മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം അഷ്റഫ് ആണ്. അർജുന്റെ വേർപാടിന് ഇന്ന് ഒരു വയസ് പിന്നിടുകയാണ്.

അർജുന്റെ ജീവിതവും ഷിരൂരില്‍ മണ്ണിടിച്ചില്‍ നടന്ന സംഭവവും 71 ദിവസത്തെ തിരച്ചിലും ഉള്‍ക്കൊള്ളിച്ചാണ് പുസ്തകം. പുസ്തകത്തിൻ്റെ ഏകദേശം കഥ പൂർത്തിയായെന്നും മൂന്നു മാസത്തിനുള്ളില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു. ഒലിവ് പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർജുൻ്റെ കുടുംബം, കാർവാർ എം.എല്‍.എ. സതീഷ് സെയില്‍, കർണാടക കളക്ടർ, ഈശ്വർ മാല്‍പെ തുടങ്ങിയവരില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചാണ് പുസ്തകം രചിക്കുന്നത്. അർജുൻ്റെ മരണവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും പുസ്തകത്തില്‍ ഉണ്ടാകും.

അർജുനായി ഒരു നാട് മുഴുവൻ കാത്തിരുന്ന കഥയാണ് പുസ്തകത്തില്‍. അർജുനയുള്ള തിരച്ചിലില്‍ എ.കെ.എം. അഷ്റഫും ഷിരൂരില്‍ ഉണ്ടായിരുന്നു. അവിടുത്തെ അനുഭവങ്ങളാണ് പുസ്തകത്തിലേക്ക് അർജുന്റെ ജീവിതം പകർത്താൻ പ്രചോദനമായത്.

അർജുനെ കണ്ടെത്താനായുള്ള ദൗത്യം നടക്കുമ്പോള്‍ പൂർണ്ണ പിന്തുണ നല്‍കി കൂടെ നിന്നതിന് നന്ദി അറിയിച്ചു കൊണ്ട് കഴിഞ്ഞ പെരുന്നാളിന് അർജുൻ്റെ അമ്മ ഷീല എ.കെ.എം. അഷ്റഫ് എം.എല്‍.എ.ക്ക് കത്തയച്ചിരുന്നു.