
ഹമാസ് കസ്റ്റഡിയില്‍ മരണം; ഷിരി ബിബാസിൻ്റെ യഥാർത്ഥ മൃതദേഹം ഇസ്രയേലിന് വിട്ടുകൊടുത്തു; മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാൻ നടപടി തുടങ്ങിയതായി ഇസ്രയേല്‍; കൊല്ലപ്പെട്ടതിനെ ചൊല്ലി വാക്പോര്
ടെല്‍ അവീവ്: ഹമാസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഇസ്രയേല്‍ യുവതിയും 2 മക്കളുടെ അമ്മയുമായ ഷിരി ബിബാസിന്റെ മൃതദേഹം ഒടുവില്‍ ഹമാസ് കൈമാറി.
ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ യഥാർത്ഥ മൃതദേഹം റെഡ്ക്രോസിന് കൈമാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകള്‍.
മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാൻ നടപടി തുടങ്ങിയതായി ഇസ്രയേല്‍ അറിയിച്ചു. നേരത്തെ കൈമാറിയ നാല് മൃതദേഹങ്ങളില്‍ ഷിരി ബിബാസിന്റെ മൃതദേഹം ഇല്ലായിരുന്നുവെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകരം ഒരു അജ്ഞാത മൃതദേഹമാണ് ലഭിച്ചത്. ഇത് പരിശോധിക്കുമെന്നറിയിച്ച ഹമാസ്, പിന്നീടാണ് യഥാർത്ഥ മൃതദേഹം കൈമാറിയത്.
ഇതോടെ, സംഭവം വെടിനിർത്തല്‍ കരാറിനെ ബാധിക്കുമെന്ന ആശങ്കയാണ് പതിയെ ഇല്ലാതായത്. അതേസമയം, ഇവർ മരിച്ചത് ഹമാസ് കസ്റ്റഡിയിലിരിക്കെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണെന്ന ആരോപണത്തെച്ചൊല്ലി തർക്കം തുടരുകയാണ്.
Third Eye News Live
0