പശ്ചിമേഷ്യൻതീരത്ത് ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻനാവികർ കൊല്ലപ്പെട്ടു;കപ്പലുകൾക്ക് സുരക്ഷാ മാർഗരേഖയിറക്കി ഷിപ്പിങ് മന്ത്രാലയം;ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി

Spread the love

ന്യൂഡൽഹി: പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻനാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര കപ്പൽഗതാഗതമന്ത്രാലയം. ഒരു നാവികന് പരിക്കുണ്ട്. എല്ലാവരും വിദേശകപ്പലുകളിലുള്ളവരാണ്.

video
play-sharp-fill

കപ്പലുകളിലുണ്ടായിരുന്ന മറ്റുള്ളവർ സുരക്ഷിതരാണ്. പശ്ചിമേഷ്യയിലെ പ്രധാന സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന നാവികർക്ക് സുരക്ഷാമാർഗരേഖ പുറത്തിറക്കിയതായി ഷിപ്പിങ് ഡയറക്ടർ ജനറൽ അറിയിച്ചു.

നിർദേശങ്ങൾ: യാത്രാവേളയിൽ ജാഗ്രത പുലർത്തണം; അപകടസാധ്യതകൾ വിലയിരുത്തി മതിയായ സുരക്ഷാമുൻകരുതലുകളെടുക്കണം; സുരക്ഷാ ഏജൻസികളുമായി ആശയവിനിമയം ഉറപ്പാക്കണം; ഏതെങ്കിലും സംശയാസ്പദമായ സാഹചര്യമുണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണം;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമേ അപകടമേഖലകളിലേക്ക് സഞ്ചരിക്കാവൂ; ജീവനക്കാരെ നിയോഗിക്കുമ്പോൾ ഷിപ്പിങ് കമ്പനികൾ ജാഗ്രത പുലർത്തണം. അപകടത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങൾക്കാവശ്യമായ എല്ലാ സഹായവും നൽകുമെന്നും ഡയറക്ടറേറ്റ് നിർദേശിച്ചു.

ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി

ഇറാനിൽ കഴിയുന്ന ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും പരമാവധി വീടുകൾക്കുള്ളിൽ കഴിയണമെന്നും ഇറാനിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം നിർദേശിച്ചു. അനാവശ്യയാത്രകൾ ഒഴിവാക്കണം; വാർത്തകൾ നിരീക്ഷിക്കണം; എംബസിയിൽനിന്നുള്ള നിർദേശങ്ങൾ പാലിക്കണം.