കൊച്ചി തീരത്ത് നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്ന വള്ളത്തിലേക്ക് കപ്പല്‍ ഇടിച്ച് അപകടം; കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍

Spread the love

കൊച്ചി: കൊച്ചി തീരത്ത് കണ്ണമാലിയില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് അപകടം. എംഎസ്‌സി കമ്പനിയുടെ കപ്പലാണ് ഇടിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കണ്ണമാലിക്ക് പടിഞ്ഞാറ് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.

ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കു ശേഷമായിരുന്നു സംഭവം. നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്ന വള്ളത്തിലേക്ക് കപ്പല്‍ വന്നിടിക്കുകയായിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വള്ളത്തിന് സാരമായ കേടുപാടുകളുണ്ടായിട്ടുണ്ട്. പള്ളിത്തൊഴു സ്വദേശി സ്റ്റാലിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ‘പ്രത്യാശ’ എന്ന വള്ളത്തിലാണ് കപ്പല്‍ വന്നിടിച്ചത്. കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group