video
play-sharp-fill

Friday, May 23, 2025
HomeCinemaപൈലറ്റ് തലചുറ്റി കിടന്നാല്‍ വെള്ളം തളിക്കണ്ടേ...? അപ്പോള്‍ കയറാന്‍ പാടില്ലെന്ന് പറഞ്ഞ് പുറത്തുനിന്നാല്‍ മതിയോ?...

പൈലറ്റ് തലചുറ്റി കിടന്നാല്‍ വെള്ളം തളിക്കണ്ടേ…? അപ്പോള്‍ കയറാന്‍ പാടില്ലെന്ന് പറഞ്ഞ് പുറത്തുനിന്നാല്‍ മതിയോ? എയര്‍ ഇന്ത്യ നമ്മള്‍ ഇന്ത്യയുടേതാണെന്നല്ലേ വിചാരിക്കുന്നത്…..; പ്രതികരണവുമായി ഷൈന്‍ ടോം

Spread the love

സ്വന്തം ലേഖിക

കൊച്ചി: മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത യുവ താരങ്ങളില്‍ ഒരാളായ ഷൈന്‍ ടോം ഇന്ന് നിരവധി സിനിമകളിലൂടെ നടനായും സഹതാരമായും തിളങ്ങി നില്‍ക്കുകയാണ്.

സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ കൂടിയാണ് ഷൈന്‍. അദ്ദേഹത്തിന്റേതായി പുറത്തുവരുന്ന വീഡിയോകള്‍ പ്രേക്ഷക ശ്രദ്ധനേടാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ ഷൈന്‍ കയറിയത് വലിയ വാര്‍ത്തയായിരുന്നു. അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് അവിടെ പോയതെന്ന് പിന്നാലെ ഷൈന്‍ മറുപടിയും പറഞ്ഞിരുന്നു.

ഇപ്പോഴിതാ വീണ്ടും ഇക്കാര്യത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍. വിമാനം പറത്താന്‍ അറിയാവുന്നവരാണോ പറത്തുന്നതെന്ന് പരിശോധിക്കാനാണ് കോക്പിറ്റില്‍ കയറിയതെന്ന് ഷൈന്‍ ടോം പറയുന്നു. ക്ലബ്ബ് എഫ് എമ്മിന്റെ സ്റ്റാര്‍ ജാം പരിപാടിയില്‍ ആയിരുന്നു നടന്റെ പ്രതികരണം.

“പറത്താന്‍ അറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ് കോക്പിറ്റില്‍ കയറിയത്. കാശ് കൊടുക്കുന്നതല്ലേ?. എയര്‍ ഇന്ത്യ നമ്മള്‍ ഇന്ത്യയുടേതാണെന്നല്ലേ വിചാരിക്കുന്നത്. കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരെന്ന് മനസിലാവുന്നത്. പൈലറ്റ് തലചുറ്റിയെങ്ങാനും കിടക്കുകയാണെങ്കില്‍ വെള്ളം തളിക്കണ്ടേ?. അപ്പോഴും കയറാന്‍ പാടില്ലെന്നും പറഞ്ഞ് എല്ലാവരും പുറത്തുനിന്നാല്‍ മതിയോ?.

പൈലറ്റല്ലാത്ത ആളുകളൊക്കെ അതിനകത്ത് കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും പ്രശ്‌നം ഇല്ലല്ലോ?”, എന്നാണ് ഷൈന്‍ ചോദിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments