വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെയും അമ്മയെയും തൃശൂരില്‍ എത്തിച്ചു; വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി; പിതാവിന്റെ സംസ്‌കാരം പിന്നീട്

Spread the love

തൃശൂര്‍: തമിഴ്നാട്ടിലെ സേലത്ത് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോയെയും അമ്മ മരിയയെയും വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ സണ്‍്് ആശുപത്രിയിലേയ്ക്ക് മാറ്റി.

video
play-sharp-fill

ഇരുവരെയും പ്രത്യേക ആംബുലന്‍സില്‍ കഴിഞ്ഞ രാത്രി നാട്ടിലെത്തിച്ചിരുന്നു. ഷൈനിന്റെ ഇടത് കൈക്ക് പൊട്ടലുണ്ടെന്നും ചികിത്സ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കഴിഞ്ഞ രാത്രി തന്നെ മൃതദേഹം തൃശൂരിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്‌കാരം വിദേശത്തുള്ള പെണ്‍മക്കള്‍ നാട്ടിലെത്തിയ ശേഷമാകും നടത്തുക എന്ന് ബന്ധുക്കള്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.