video
play-sharp-fill
മുഖക്കുരു ,വരണ്ട ചർമം, പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവരാണോ നിങ്ങൾ? ചർമ്മത്തിന് പുറമെയുള്ള സംരക്ഷണം മാത്രം പോരാ,ഉള്ളിൽ നിന്നും സംരക്ഷണം നൽകണം; അറിയാം ചർമ്മത്തെ സുന്ദരമാക്കുന്ന ഈ 8 ഭക്ഷണങ്ങൾ!

മുഖക്കുരു ,വരണ്ട ചർമം, പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവരാണോ നിങ്ങൾ? ചർമ്മത്തിന് പുറമെയുള്ള സംരക്ഷണം മാത്രം പോരാ,ഉള്ളിൽ നിന്നും സംരക്ഷണം നൽകണം; അറിയാം ചർമ്മത്തെ സുന്ദരമാക്കുന്ന ഈ 8 ഭക്ഷണങ്ങൾ!

വിവിധ ചർമ്മ പ്രശ്നങ്ങൾ നിങ്ങൾ നേരിടുന്നുണ്ടാകും. മുഖക്കുരു, വരണ്ട ചർമ്മം, പാടുകൾ എന്നിവയെല്ലാം പലരിലും കണ്ട് വരുന്ന പ്രശ്നങ്ങളാണ്.

ചർമ്മത്തെ സംരക്ഷിക്കുന്നതിൽ പുറമെയുള്ള സംരക്ഷണം മാത്രം പോരാ. ഉള്ളിൽ നിന്നും സംരക്ഷണം നൽകണം. ഉള്ളിൽ നിന്നുള്ള പോഷണം ലഭിച്ചാൽ മാത്രമേ ചർമത്തിന് തിളക്കവും മനോഹാരിതയും ലഭിക്കൂ. ചർമ്മത്തെ സുന്ദരമാക്കുന്ന 8 ഭക്ഷണങ്ങളിതാ…

ഒന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിട്രെസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുന്നു. ഓറഞ്ച്, മുന്തിരി എന്നിവ ചർമ്മത്തെ സംരക്ഷിക്കാൻ മികച്ച ഭക്ഷണങ്ങളാണ്.

രണ്ട്

ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും തിളക്കമുള്ള ചർമ്മം പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ബെറിപ്പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്.

മൂന്ന് 

ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുക ചെയ്യുന്നു.

നാല്

ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇയും അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ജലാംശവും മിനുസമുള്ളതുമായി നിലനിർത്താൻ സഹായിക്കും.

അഞ്ച്

വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ നട്സുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.

ആറ്

ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയതും ജലാംശം കൂടുതലുള്ളതും വെള്ളരിക്ക ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

ഏഴ്

ഉയർന്ന അളവിൽ വിറ്റാമിൻ സി ഉള്ളതിനാൽ കൊളാജൻ്റെ ഉത്പാദനത്തിന് ബ്രോക്കോളി സഹായിക്കും. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കും.

എട്ട്

ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് വാൾനട്ട്. വാൾനട്ടിൽ വിറ്റാമിൻ ഇ, ഒമേഗ 3 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിന് ആവശ്യമായ പോഷകങ്ങളാണ്.