
ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ; ലഹരിമരുന്ന് വാങ്ങാൻ ഓണ്‍ലെെൻ വഴി തുക കെെമാറി: രാസലഹരിക്കേസില്‍ നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് നല്‍കിയ മൊഴിയുടെ പൂർണരൂപം പുറത്ത്
തിരുവനന്തപുരം: നടൻ ഷൈൻ ടോം ചാക്കോ രാസലഹരിക്കേസില്‍ പൊലീസിന് നല്‍കിയ മൊഴിയുടെ പൂർണരൂപം പുറത്ത്.
ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ലഹരിമരുന്ന് വാങ്ങാൻ ഓണ്‍ലെെൻ വഴി തുക കെെമാറിയിട്ടുണ്ടെന്നും ഷെെൻ വ്യക്തമാക്കി.
മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും നടൻ പൊലീസിനോട് പറഞ്ഞെന്നാണ് റിപ്പോർട്ട്. നടി വിൻസി അലോഷ്യസിനോട് താൻ അപമര്യാദയായി പെരുമാറിയിട്ടില്ല. തമാശ രൂപത്തില്‍ പലതും പറഞ്ഞിട്ടുണ്ടാകുമെന്നും നടൻ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊഴിയുടെ പൂർണരൂപം
സിനിമാ സെറ്റുകളില്‍ ലഹരി എത്തിക്കാൻ ഇടനിലക്കാർ ഉണ്ട്. ലഹരിമരുന്ന് വാങ്ങാൻ ഓണ്‍ലെെൻ വഴി തുക കെെമാറിയിട്ടുണ്ട്. പക്ഷേ ആർക്കൊക്കെയാണ് ഇങ്ങനെ പണം നല്‍കിയതെന്ന് ഓർമ്മയില്ല. ഷൂട്ടിംഗ് സെറ്റില്‍ കഞ്ചാവ് വലിച്ചിട്ടുണ്ട്. ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണ്. യുവതിയും ഇതേ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. പേടിച്ചാണ് ഹോട്ടലില്‍ നിന്ന് ഓടിപ്പോയത്.
എനിക്ക് വേറെ ആരുമായും പ്രശ്നങ്ങള്‍ ഇല്ല. പിതാവ് നിർമ്മിച്ച സിനിമയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങള്‍ ഉണ്ടായിരുന്നു. സിനിമയുടെ ലാഭവിഹിതത്തെ പറ്റിയായിരുന്നു തർക്കം. അതുമായി ബന്ധപ്പെട്ടവർ മർദിക്കാൻ വരുന്നെന്ന് കരുതിയാണ് ഓടിയത്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്. മെത്താംഫിറ്റൻ മൂക്കിലൂടെ വലിച്ച് കയറ്റുകയാണ് ചെയ്യാറ്. അവസാനമായി എപ്പോഴാണ് ഉപയോഗിച്ചതെന്ന് ഓർമ്മയില്ല. സിനിമ സെറ്റില്‍ ഒപ്പം ഇരിക്കുന്നവർ കഞ്ചാവ് വലിക്കാറുണ്ട്. അപ്പോള്‍ അവർ അത് തന്നിട്ടുണ്ട്.