അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കു പിന്നാലെ മക്കൾ നടന്നത് പത്തു വർഷം: പൊലീസിനു പ്രതികളെ കാട്ടിക്കൊടുത്തതും മക്കൾ: ഒടുവിൽ ഇടുക്കിയിൽ തെളിഞ്ഞത് പൊലീസിനു തുമ്പില്ലാത്ത കൊലക്കേസ്
തേർഡ് ഐ ബ്യൂറോ
ഇടുക്കി: വർഷങ്ങൾക്കു മുൻപു വരെ നടന്ന കൊലക്കേസുകൾ പോലും തെളിവുകൾ കണ്ടെത്തി പ്രതികളെ പുറത്തു കൊണ്ടു വരുന്നവരാണ് കേരള പൊലീസ്. ഓരോ കേസുകളും തെളിയിക്കുന്നതിനു കേരള പൊലീസിനു പ്രത്യേക വിരുത് തന്നെയുണ്ട്. എന്നാൽ, ഇടുക്കിയിൽ പത്തു വർഷം മുൻപ് നടന്ന ഒരു കൊലപാതകക്കേസിൽ പൊലീസിനെ പോലും വെട്ടിച്ചു നടന്ന പ്രതിയെ കുടുക്കിയത് കൊല്ലപ്പെട്ടയാളുടെ മക്കളാണ്. മക്കളുടെ നിർണ്ണായക ഇടപെടലിനെ തുടർന്നു പ്രതിയെ ഒളിത്താവളത്തിൽ എത്തി പൊലീസ് പൊക്കി അകത്തുമാക്കി.
ഇടുക്കയിലാണ് പൊലീസിനെ പോലും ഞെട്ടിച്ച സംഭവം നടന്നത്. 75കാരനായ തൊടുപുഴ സ്വദേശി ജോസ് സി കാപ്പനെ കർണാടകയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒമ്മല സ്വദേശി സിജു കുര്യനെയാണ് ഇവർ കുടുക്കിയത്. പൊലീസിന്റെ സഹായത്തോടെ പ്രതിയെ വീണ്ടും ജയിലിലാക്കി. 36കാരനായ പ്രതിയെ അട്ടപ്പാടിയിൽനിന്നാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2011 ഡിസംബറിലാണ് കർണാടക ഷിമോഗ ജില്ലയിലെ സാഗർ കെരോഡിയിൽ താമസിച്ചിരുന്ന ജോസ് സി കാപ്പനെ കാണാതായത്. സ്വത്ത് തട്ടിയെടുക്കാനായി തോട്ടം ജീവനക്കാരനായ സിജു കൊല നടത്തിയത്. ജോസിനെ അടിച്ചുകൊന്ന് കമ്പോസ്റ്റ് കുഴിയിൽ മൂടിയതായി സിജു മൊഴി നൽകി. തെളിവുകളുടെ അഭാവത്തിൽ വിചാരണക്കോടതി ഇയാളെ വിട്ടയച്ചെങ്കിലും ഈ വർഷം മാർച്ചിൽ ഹൈക്കോടതി സിജുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
കർണാടകം വിട്ട് ഒളിവിൽ പോയ സിജുവിനെ സ്വന്തം നിലയിൽ അന്വേഷിച്ചു വിവരങ്ങൾ കർണാടക പൊലീസിന് കൈമാറുകയായിരുന്നു ജോസിന്റെ മക്കളായ സജിത്ത് ജെ കാപ്പനും രഞ്ജി ജോസ് കാപ്പനും.