ദീപക്കിന്‍റെ മരണം ; ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി, നടപടി കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേത്

Spread the love

കോഴിക്കോട്: ബസില്‍വെച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്‌ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി.

video
play-sharp-fill

കഴിഞ്ഞ ദിവസം ഷിംജിതയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണ് ദീപക് ജീവനൊടുക്കാന്‍ കാരണമെന്നുമാണ് കുടുംബത്തിന്റെ പരാതി. പയ്യന്നൂരില്‍ ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണവുമായി ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ ഒരു ദിവസത്തിനകം 23 ലക്ഷം പേര്‍ കണ്ടതായും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group