ദീപകിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Spread the love

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്.

video
play-sharp-fill

കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. കഴിഞ്ഞ ദിവസം കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും, പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദങ്ങള്‍ വിശദമായി കേള്‍ക്കുന്നതിനായി കേസ് മാറ്റുകയായിരുന്നു.

ദീപക് ജീവനൊടുക്കിയതില്‍ ഷിംജിതയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. യുവതിയുടെ ഭാഗത്തുനിന്നും ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ദീപകിന്‍റെ കുടുംബവും ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്.