
കോഴിക്കോട് : സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി.
ജനുവരി 27 ന് വിധി പ്രസ്താവിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ വാദം പൂർത്തിയായി.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് വടകരയിലെ ലീഗ് വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അംഗവുമായ ഷിംജിതക്കെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് വടകരയിലെ ബന്ധു വീട്ടിൽനിന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.



