വ്യാജ ലൈംഗിക ആരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം ; പ്രതി ഷിംജിത അറസ്റ്റില്‍, വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്

Spread the love

കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന രീതിയിൽ  വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റില്‍.

video
play-sharp-fill

വടകരയിലെ ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന ഷിംജിതയെ പോലിസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇനി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവും.

ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയ കേസില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. പ്രതി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്തി പരിശോധന നടത്തേണ്ടതായുമുണ്ട്. പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി നാളെ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. അറസ്റ്റിലായ സ്ഥിതിക്ക് പ്രതിയെ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group