സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിനെ തുടർന്ന് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസ് ; പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

Spread the love

കോഴിക്കോട്: സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിനെ തുടർന്ന് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി.

video
play-sharp-fill

കർശന ഉപാധികളോടെയാണ് ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യം, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥകൾ.

നേരത്തെ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. പിന്നീട് ഷിംജിത സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഷിംജിതയുടെ ജാമ്യഹർജി പരിഗണിക്കവെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. ദീപകിൻ്റെ ലാപ്ടോപ്പ് , ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷിംജിതയുടെ വീഡിയോ എഡിറ്റഡ് ആണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഷിംജിത 21 ദിവസമായി ജയിലിലാണെന്നും പരിശോധനാഫലം വരുന്നത് വരെ റിമാൻ്റിൽ കഴിയേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആത്മഹത്യാ പ്രേരണ കുറ്റം മാത്രമായിരുന്നു ഷിംജിതയ്ക്ക് മേൽ ചുമത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിൽ വെച്ച് മോശമായി പെരുമാറിയെന്ന തരത്തിൽ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജനുവരി 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു ഷിംജിതയെ പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.