കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച്‌ മരിച്ചു; മൂന്ന് കുട്ടികള്‍ക്ക് രോഗലക്ഷണം; അടിയന്തര നടപടികള്‍ സ്വീകരിച്ച് ആരോഗ്യവകുപ്പ്

Spread the love

കോഴിക്കോട്: മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച്‌ മരിച്ചു.

video
play-sharp-fill

കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയാണ് മരിച്ചത്. ഈ കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികള്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നുവയസുകാരി രോഗം ബാധിച്ച്‌ മരിച്ചത്. ഇന്നാണ് റിപ്പോർട്ട് പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് രോഗം പടർന്നത് സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് പരിശോധന നടത്തിവരികയാണ്.