
പിണറായി വിജയനും സിപിഎമ്മും കേരളത്തിലെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നു : ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ
കോട്ടയം: പിണറായി വിജയൻ സിപിഎമ്മും കേരളത്തിലെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണെന്നു ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ആർഎസ്പി കോട്ടയം ജില്ലാ കമ്മിറ്റി കോട്ടയം നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടിലായ ജനങ്ങളുടെ മേൽ യാതൊരു മര്യാദയും കാണിക്കാതെ വൈദ്യുതി നിരക്ക് വർധിപ്പിച്ച പിണറായി വിജയനും സിപിഎമ്മും കുറുവ കൊള്ള സംഘത്തേക്കാൾ വലിയ കൊള്ളക്കാരനായി മാറിയെന്നും, സ്വന്തം മകൾ ജയിലിൽ പോകാതിരിക്കാൻ നരേന്ദ്രമോദിയുമായി സന്ധി ചെയ്ത ഭരണമാണ് കേരളത്തിൽ നടത്തുന്നത് എന്നും ഷിബു ബേബി ജോൺ പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ചു വലിയ പൊട്ടിത്തെറികൾക്ക് കാരണമാകാവുന്ന തരത്തിലേക്കുള്ള നടപടികളിൽ നിന്ന് കേരളത്തിലെ സിപിഎം ബിജെപിയും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എട്ടര വർഷത്തെ സിപിഎം ഭരണം കേരളത്തിലെ സർവ്വ മേഖലകളെയും തകർച്ചയിലേക്ക് തള്ളിവിട്ടെന്നും. ബിജെപി യെക്കാൾ വലിയ വർഗീയതയാണ് പിണറായി വിജയൻ കോപ്പുകൂട്ടുന്നത് എന്നും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ ബി രാജശേഖരൻ ആദ്യക്ഷത വഹിച്ച ധർണ്ണയിൽ ജില്ലാ സെക്രട്ടറി ടി സി അരുൺ, മുണ്ടക്കയം സോമൻ, എൻ സദാനന്ദൻ, പി കെ റസാഖ്, സിജു കൈതമറ്റം, സ്റ്റീഫൻ ജേക്കബ്, എൻ സി രാജൻ, അഖിൽ കുര്യൻ, ടിംസ് തോമസ്, പി ബി മോഹനൻ,എ കെ സിബി,ബെന്നി മണ്ണാൻ കുന്നേൽ, സി ജി വിജയകുമാർ,വി കെ ലീലാമണിഎന്നിവർ സംസാരിച്ചു. വിനോദ് ടി കെ, എം വി സിബി,എൻ ഡി ബാലകൃഷ്ണൻ,വി എം ഷാജി,ജോൺ പി എ, ബെന്നി ഉഴവൂർ, സജി പൗലോസ്,അജയൻ സി പി, വി ഡി ഷിബു,അൻസാരി എന്നിവർ പ്രകടനത്തിനും ധർണ്ണക്കും നേതൃത്വം നൽകി
Whatsapp Group 1 | Whatsapp Group 2 |Telegram Group
