നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള പോരാട്ടമാണ്; നല്ല ഭൂരിപക്ഷത്തില്‍ ചവറ തിരിച്ചുപിടിക്കുമെന്ന് ആർഎസ്പി സ്ഥാനാർഥി ഷിബു ബേബി ജോണ്‍

Spread the love

കൊല്ലം: സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന് ആർഎസ്പി സ്ഥാനാർഥി ഷിബു ബേബി ജോണ്‍. എല്ലായിടത്തും യുഡിഎഫ് തരംഗമാണ്. ചവറയില്‍ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ്. നല്ല ഭൂരിപക്ഷത്തില്‍ ചവറ തിരിച്ചുപിടിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

video
play-sharp-fill

നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളം പോളിങ് ബൂത്തിലെത്താൻ ഇനി നാല് നാള്‍ മാത്രം. അവസാനഘട്ടത്തിലും വികസന നേട്ടത്തിലൂന്നി പ്രചാരണം ശക്തമാക്കുകയാണ് എല്‍ഡിഎഫ്. വയനാടിനായി കോണ്‍ഗ്രസ് പിരിച്ച പണത്തെ ചൊല്ലിയുള്ള വിവാദം ചർച്ചയാക്കാനും ഇടതിന്റെ നീക്കം തുടരുന്നു.

അതേസമയം കണ്ണൂരിലെ മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സ്ഥാനാർത്ഥികള്‍ക്ക് വോട്ട് തേടിക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് കൊട്ടാരക്കരയില്‍ എത്തും. വൈകീട്ട് നാല് മണിക്കാണ് ഖർഗെ പങ്കെടുക്കുന്ന പൊതുയോഗം നടക്കുക. കർണാടക മന്ത്രിമാരായ പ്രീയങ്ക ഖാർഗെ, കെ ജെ ജോർജ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, പുനലൂർ, കുന്നത്തൂർ സ്ഥാനാർഥികള്‍ക്ക് വോട്ട് തേടിക്കൊണ്ടാണ് യോഗം. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനും ഇന്ന് എൻഡിഎക്കായി കേരളത്തില്‍ പ്രചാരണത്തിന് എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമാണ് അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. തൃശൂരിലും പാലക്കാടും എത്തുന്ന നിർമല സീതാരാമൻ ബിജെപി സ്ഥാനാർത്ഥികള്‍ക്ക് വേണ്ടിയും ഇന്ന് വോട്ട് ചോദിക്കും.