
ഈങ്ങാപ്പുഴ ഷിബില കൊലക്കേസ്; യാസിര്‍ നോമ്പുതുറ സമയം തെരഞ്ഞെടുത്തത് ആള്‍പ്പെരുമാറ്റം കുറയുമെന്നതിനാല്‍; കത്തി പുതിയത്; ആക്രമണത്തിന് എത്തിയത് കരുതിക്കൂട്ടി തന്നെ
കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന കേസില്‍ പിടിയിലായ ഭർത്താവ് യാസിർ കരുതിക്കൂട്ടിയാണ് ആക്രമണത്തിന് എത്തിയതെന്ന് പ്രാഥമിക നിഗമനം.
പുതുതായി വാങ്ങിയ കത്തിയുമായാണ് യാസിർ ഭാര്യവീട്ടിലേക്ക് എത്തിയത്. നോമ്പുതുറ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത് ആള്‍പ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്നും പൊലീസ് സംശയിക്കുന്നു.
പരിക്കേറ്റ ഭാര്യയുടെ അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച ഷിബിലയുടെ പോസ്റ്റുമോർട്ടം നടപടികള്‍ ഇന്ന് പൂർത്തിയാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് ക്യാഷാലിറ്റി പരിസരത്ത് വച്ച് പിടിയിലായ യാസിറിനെ പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി പൊലീസിന് കൈമാറി. കനത്ത സുരക്ഷയിലാണ് പ്രതിയെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയത്.
വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ് പൊലീസ്. ഫൊറൻസിക് സംഘം ഇന്ന് സംഭവം നടന്ന കക്കാട്ടെ വീട്ടിലെത്തി പരിശോധിക്കും.