video
play-sharp-fill

ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍.

ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍.

Spread the love

സ്വന്തം ലേഖകൻ

മണ്ണന്തല: ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. പൗഡിക്കോണം സ്വദേശി മനോജ് എന്ന 49-കാരനെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലയം ദേവീക്ഷേത്രത്തിനു സമീപം താമസിക്കുന്ന ബിപിനാണ് ആക്രമണത്തിനിരയായത്.
മണ്ണന്തല സ്റ്റേഷന്‍ പരിധിയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ 23-ന് ഉച്ചയ്ക്ക് അന്നദാന സദ്യക്കിടെയായിരുന്നു ആക്രമണം. അന്നദാനത്തിനിടെ വരിതെറ്റിച്ചു മുന്നില്‍ കയറി വന്ന മനോജിനെ തടഞ്ഞതിലുള്ള പ്രകോപനമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതി ബിപിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സിഐ ബൈജു, എസ്‌ഐ സുധീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം ആണ് പിടികൂടിയത്. തുടര്‍ന്ന്, മനോജിനെ ജാമ്യത്തില്‍ വിട്ടയച്ചു.

Tags :