ക്ഷേത്രനഗരിയിലെ ക്ഷേത്രങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം വൈക്കം മഹാദേവ ക്ഷേത്രാങ്കണത്തിൽ നടന്നു

Spread the love

വൈക്കം:വൈക്കം
ക്ഷേത്ര നഗരിയിലെ ക്ഷേത്രങ്ങളെക്കുറിച്ച് വിവരിക്കുന്ന വൈക്കം ക്ഷേത്രനഗരിയിലെ ക്ഷേത്രങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം വൈക്കം മഹാദേവക്ഷേത്രാങ്കണത്തിൽ നടന്നു.

എക്സ്പ്രസ് ആർ.സുരേഷ്ബാബു രചിച്ച പുസ്തകം ഫെഡറൽ ബാങ്ക് റിട്ട.സീനിയർ മാനേജർ കെ.ഗോവിന്ദൻ നായർ റിട്ട. പ്രഫ.ഡോ.ഇ.എസ്. രമേശന് നല്കി പ്രകാശനം ചെയ്തു. ഉദയനാപുരം ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് വി.ആർ.സി.

നായർ,വൈക്കംക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ പി.വി രാജേന്ദ്രപ്രസാദ്,ഓമന മുരളിധരൻ,പി.ബി. മോഹനൻ,ഇ.എസ്. ശങ്കരൻനായർ,കെ.വി. പൊന്നപ്പൻ , എൻ.ചന്ദ്രശേഖരൻനായർ , ദിനേഷ് കാലാക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം മഹാദേവ ക്ഷേത്രം,ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം, വടയാർഇളങ്കാവ്, മൂത്തേടത്ത് കാവ് , തലയോലപറമ്പ് പുണ്ഡരികപുരം,തിരുപുരം ,മാത്താനംതുടങ്ങി

വൈക്കത്തെ108 ക്ഷേത്രങ്ങളെക്കുറിച്ചും വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12വർഷം കൂടുമ്പോൾ നടന്നുവരുന്ന വടക്കുപുറത്തുപാട്ടിനെക്കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.