video
play-sharp-fill
സഹപാഠിയ്ക്കായി ശബ്‌ദം ഉയർത്തിയ നിദ ഫാത്തിമയ്ക്ക് മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍  യങ് ഇന്ത്യ പുരസ്‌കാരം

സഹപാഠിയ്ക്കായി ശബ്‌ദം ഉയർത്തിയ നിദ ഫാത്തിമയ്ക്ക് മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍  യങ് ഇന്ത്യ പുരസ്‌കാരം

 

സ്വന്തം ലേഖകൻ

കോട്ടയം: സ്‌കൂൾ ക്ലാസ്സ് മുറിയിൽ വച്ച്‌ പാമ്പുകടിയേറ്റ് സഹപാഠി മരിച്ച സംഭവത്തില്‍ സ്കൂൾ അദ്ധ്യാപകരുടെ അനാസ്ഥയെ പുറംലോകത്ത് എത്തിച്ച നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്‌കാരം. മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍
ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് നിദ ഫാത്തിമ അര്‍ഹയായിരിക്കുന്നത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ ഡിസംബറില്‍ നിദ ഫാത്തിമയ്ക്ക് നൽകുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി.ജെ.ജോസ് അറിയിച്ചു.
ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നും ഇതേ സ്‌കൂളിലെ അഞ്ചാംക്ലാസുകാരിയായ നിദ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ
സോഷ്യൽ മീഡിയ നിദ ഫാത്തിമയുടെ ഫോട്ടോ അടിക്കുറിപ്പോടെ വൈറൽ ആയിരുന്നു
ബേത്തരി-മൈസൂര്‍ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രവും വൈറലായിരുന്നു.

ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാര്‍ പറഞ്ഞതെന്ന് മാധ്യമങ്ങളോട് അറിയിച്ചത് യാതൊരു പേടിയുമില്ലാതെയായിരുന്നു.നിദയിലൂടെയാണ് ഷെഹലയ്ക്കു സംഭവിച്ചതെന്താണെന്നും അധ്യാപകന്റെ അനാസ്ഥയും പുറംലോകം അറിഞ്ഞത്. ഒപ്പം സ്‌കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും നിദ ഫാത്തിമ സംസാരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group