video
play-sharp-fill
വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം ; കളക്‌ട്രേറ്റിലേക്ക് എസ്. എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം ; കളക്‌ട്രേറ്റിലേക്ക് എസ്. എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

 

സ്വന്തം ലേഖകൻ

കൽപ്പറ്റ: ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി ഷെഹ്‌ല ഷെറിൻ ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ എസ്.എഫ്.ഐ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി.

പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് സംഭവത്തിൽ പ്രതിഷേധവുമായെത്തിയത്. കളക്ടറേറ്റിന്റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവർത്തകർ അകത്തുകടക്കുകയായിരുന്നു. എന്നാൽ ഇവരെ തടയാൻ ആവശ്യത്തിന് പൊലീസുണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനു പിന്നാലെയാണ് എസ്.എഫ്.ഐ. പ്രവർത്തകരരും എത്തിയത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവർത്തകരെ പോലീസ് പുറത്താക്കുകയായിരുന്നു. ബുധനാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷെഹ്‌ല ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിച്ചതിനെ തുടർന്ന് മരിച്ചത്. കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാത്തതാണ് മരണത്തിന് കാരണമായത്. ഷെഹ്‌ലയുടെ മരണത്തിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.

Tags :