video

00:00

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; തിങ്കളാഴ്ച മുതൽ സ്‌കൂളിൽ വിദ്യാർത്ഥികളുടെ നിരാഹാരസമരം

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; തിങ്കളാഴ്ച മുതൽ സ്‌കൂളിൽ വിദ്യാർത്ഥികളുടെ നിരാഹാരസമരം

Spread the love

 

സ്വന്തം ലേഖകൻ

വയനാട്: സ്‌കൂൾ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥിനിയ്ക്ക് ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്നാണ് കുട്ടി മരിച്ചത്. ഈ സാഹചര്യത്തിൽ അനാസ്ഥ കാണിച്ച അദ്ധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ സ്‌കൂളിൽ നിരാഹാര സമരത്തിനൊരുങ്ങി വിദ്യാർത്ഥികൾ.

അവധി ദിവസം ആയിട്ട് പോലും രാവിലെ തന്നെ സഹപാഠിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ സ്‌കൂൾ കവാടത്തിൽ മുദ്രാവാക്യം മുഴക്കിയിരുന്നു. കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ കടുത്ത ശിക്ഷ നൽകി സ്‌കൂളിൽ നിന്നും അവരെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടാണ് തിങ്കളാഴ് മുതൽ വിദ്യാർത്ഥികൾ നിരാഹാര സമരം ആരംഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സകൂളിന്റെ പരിസരത്ത് ഉണ്ടായിരുന്ന പുറ്റുകൾ നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റി. അദ്ധ്യാപകരുടെ അനാസ്ഥയെതുടർന്ന് സഹപാഠിയുടെ ജീവൻ നഷ്ടമായതിന് അദ്ധ്യാപകരെ സസ്‌പെന്റ് ചെയ്തത് മാത്രം പോര മറിച്ച് കുറ്റക്കാരായ അദ്ധ്യാപകരെ സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

Tags :