പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷനും പോലീസിലും പരാതി
സ്വന്തം ലേഖകൻ
കോട്ടയം: വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അദ്ധ്യാപകർ,കുട്ടിയെ പരിശോധിച്ച ഡോക്ടർ,സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സുൽത്താൻ ബത്തേരി പോലീസ് എടുത്ത കേസിൽ നരഹത്യാകുറ്റം ചുമത്തണമെന്നുമാവശ്യപ്പെട്ട് വയനാട് ജില്ലാ പോലീസ് മേധാവിക്കും പൊതുപ്രവർത്തകനായ അജീഷ് വേലനിലം പരാതി നൽകി.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് ക്ലാസ്സ് മുറിയിലെ മാളത്തിൽ നിന്നും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹലയെ പാമ്പ് കടിച്ചത് തുടർന്ന് അദ്ധ്യാപകരും കുട്ടിയെ ആദ്യം ചികിത്സിച്ച ഡോക്ടറുടെയും അലംഭാവത്തിനെ തുടർന്ന് കുട്ടി മരണപ്പെടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :