ക്ഷീര കർഷകർക്ക് സൗജന്യ നിരക്കിൽ വൈക്കോലും, കാലിത്തീറ്റയും വിതരണം ചെയ്തു: സംസ്ഥാനത്ത് ആദ്യം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ.

Spread the love

കോട്ടയം: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2025-2026 പദ്ധതി വർഷത്തിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് വൈക്കോലും, കാലിത്തീറ്റയും വിതരണം ചെയ്തു.

കാലിതീറ്റ സബ്സിഡിക്ക് 12 ലക്ഷം രൂപയും വൈക്കോൽ വിതരണത്തിന് മൂന്നു ലക്ഷം രൂപയും പാലിന്റെ സബ്സിഡി 2 ലക്ഷം രൂപയും പശുക്കളുടെ ഇൻഷ്വറൻസിന് 5000O രൂപയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുടമാളൂർക്ഷീര സംഘത്തിന്റെ അയ്മനത്തുള്ള ഓഫീസിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. എം ബിന്നു വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബിജി കെ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സുലഭ സുരേഷ് സ്വാഗതം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് പഞ്ചായത്തംഗം കെ. കെ ഷാജി മോൻ, ബ്ലോക്ക് ഡയറി ഓഫീസർ രേവതി അജി, അജി കെ ജോസ് എന്നിവർ പ്രസംഗിച്ചു. ക്ഷീര കർഷകർക്ക് സൗജന്യ നിരക്കിൽ വൈക്കോൽ വിതരണം എന്ന നൂതന പദ്ധതി സംസ്ഥാനത്ത് ആദ്യമായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്താണ് നടപ്പിലാക്കിയത്.