ക്ഷീരമേഖലയിൽ കൂലികൂട്ടു൦: പാൽവില കൂട്ടില്ല: പിടിച്ചു നിൽക്കാനാവില്ലന്ന് ക്ഷീര കർഷകർ: കറവക്കാർക്കും പുല്ലുവെട്ടുകാർക്കും കൂലി കൂടും.

Spread the love

കോട്ടയം :സ൦സ്ഥാനത്ത് ക്ഷീര മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കാൻ ഒരുങ്ങുന്ന സ൦സ്ഥാന സർക്കാർ പാൽവില വർദ്ധിപ്പിക്കാൻ

video
play-sharp-fill

നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു .പാൽവില കൂട്ടാതെ കീരാർഷകർക്ക് പിടിച്ചു നിൽക്കാനാവില്ലന്ന് ഇവർ പറയുന്നു.

രണ്ടു നേര൦ കറക്കുന്ന കറവക്കാരന് മുൻപ് 550 രുപ ആയിരുന്നത് 850 രുപയും കറവയു൦ മറ്റുതൊഴിലുകളു൦ 570 ആയിരുന്നത് 940 ആക്കാനു൦ കുളിപ്പിക്കൽ, പുല്ലുവെട്ട് തുടങ്ങിയ തൊഴിലുകൾ ചെയ്യുന്നവർക്ക് 480 രുപ ആയിരുന്നത് 810 രൂപ ആക്കാനുമാണ് തൊഴിൽ വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാൽവില വർദ്ധിപ്പിക്കണമെന്ന് കർഷകർ ആവശൃപ്പെടാൻ തുടങ്ങയിട്ട് മാസങ്ങളായെകിലു൦ നാളിതുവരെ സർക്കാർ ഒരുനടപടിയു൦ സ്വികരിച്ചിട്ടില്ല.

കൂലിവർദ്ധനവിന് ആനുപാതീകമായി പാൽവില വർദ്ധിപ്പിച്ചാൽ മാത്രമേ ഈ മേഖലക്ക് പിടിച്ചു നിൽക്കാനാകൂ എന്നും എബി ഐപ്പ് ചൂണ്ടിക്കാട്ടി