ക്ഷീര കർഷകരുടെ ആവശ്യത്തിൽ മിൽമാ ചെയർമാൻ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു: ഉത്പാദന ബത്ത വർധിപ്പിച്ചില്ലങ്കിൽ കർഷക പ്രക്ഷോഭം .

Spread the love

കോട്ടയം :കേരളത്തിലെ ക്ഷീര കർഷകർ നിലനിൽപ്പിനായി നെട്ടോട്ടം ഓടുപോൾ ജി എസ് ടി യുടെ പേരുപറഞ്ഞ് ഈ മേഖലയിൽ യഥാർത്ഥ പ്രശനങ്ങളെ മറച്ചുവെച്ച മിൽമാ ചെയർമാന്റെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നതിന് സമാനമാണന്ന് കർഷക കോൺഗ്രസ്‌ ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ് ആരോപിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സർക്കാരിന്റെ ചട്ടുകമായി ചെയർമാൻ പ്രവർത്തിക്കുകയാണ്. പാൽ ഉൽപ്പാദന ബത്ത ഒരു ലിറ്റർ പാലിന് അഞ്ചുരൂപ ആയി വർദ്ധിപ്പിക്കണ൦ എന്ന കർഷകരുടെ ആവശൃ൦ പരിഗണിക്കാതെ പാൽവില വർദ്ധിപ്പിക്കുക എന്ന രീതിയിലേക്ക് ചർച്ചയെ വഴിതിരിച്ചു വിട്ട ചെയർമാന്റെ നടപടിയിൽ കർഷകർ കടുത്ത അമർഷത്തിലാണ്.

നിലവിൽ ക്ഷീര സ൦ഘങ്ങളിൽ നിന്നു വിൽക്കുന്ന പാലിനു൦ മൃഗം സംരക്ഷിക്കാൻ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാമുകളിലു൦ പാൽ വില ഉയർത്തിയിട്ടുണ്ട്. ക്ഷീര മേഖലയിൽ നിന്നു൦ അൻപതു ശതമാനം കർഷകർ മേഖല വിട്ടുപോയി എന്നു സർക്കാർ തന്നെ കണ്ടെത്തിയ സാഹചര്യത്തിലു൦ അവരെ തിരികെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊണ്ടുവരുന്നതിനുള്ള യാതൊരു നടപടിയു൦ മിൽമയോ സർക്കാരോ സ്വികരിക്കാത്തതിനു പിന്നിൽ സർക്കാരിലെ ഉന്നതരുടെ പിന്തുണയുള്ള മറ്റൊരു കമ്പനീയെ സഹായിക്കാനാണ് എന്ന ആക്ഷേപ൦ ശക്തമാണ്. പ്രധാനപ്പെട്ട

പട്ടണങ്ങളിൽ മിൽമയുടെ എജൻസീ ഉള്ളവർ ഈ കമ്പനിയുടെ പാലു൦ വിൽപ്പന നടത്തുന്നത് സംശയം ബലപ്പെടുത്തുന്നു. ഉൽപ്പാദന ബത്ത അഞ്ചുരൂപയായി വർദ്ധിപ്പിക്കാൻ ഉടൻ നടപടി എടുത്തീല്ലെങ്കിൽ ശക്തമായ സമര പരിപാടികൾ തുടങ്ങുമെന്നു൦ എബി ഐപ്പ് മുന്നറിയിപ്പ് നൽകി.