കാശില്ല പാപ്പരായി: വീടും ഹോട്ടലുമൊക്കെ വിറ്റു; ജീവിതം കടക്കെണിയില്‍, ഇപ്പോള്‍ ഉള്ളത് പട്ടുസാരിയുടെ പകിട്ട് മാത്രം; തുറന്നുപറച്ചിലുമായി നടി ഷീലു എബ്രഹാം

Spread the love

സിനിമയില്‍ വന്നതോടെ താൻ വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് നടിയും നിർമാതാവുമായ ഷീലു എബ്രഹം. തന്റെ വീടൊക്കെ വിറ്റുവെന്നും മൊത്തം കടക്കെണിയില്‍ ആണെന്നുമാണ് നടിയുടെ പുതിയ വെളിപ്പെടുത്തൽ.

‘ബാഡ് ബോയ്സ് ഇറങ്ങിയതോടു കൂടി വീട് വിറ്റു. അത് വിറ്റിട്ട് രക്ഷപെട്ടിട്ട് ആണ് ഇപ്പൊ ഒരു വാടക വീട്ടിലേക്ക് മാറിയത്. ഈ പടം “രവീന്ദ്ര നീ എവിടാ” അതിന് മുന്നേ എടുത്ത് വെച്ച പടം ആണ്…” ഹോട്ടലുകള്‍ എല്ലാം പണയപ്പെടുത്തി. പട്ടുസാരിയുടെ പകിട്ട് മാത്രമാണ് ഇപ്പോള്‍ ഉള്ളത്, കഞ്ഞി കുടിച്ചു കിടക്കുന്ന പാട് ഞങ്ങള്‍ക്ക് അറിയാം’ എന്നാണ് രവീന്ദ്ര നീ എവിടാ എന്ന സിനിമയുടെ പ്രൊമേഷനിടെ നടി തുറന്ന് പറഞ്ഞത്.

ഷീലു എബ്രഹാം , ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രനാളായി എത്തുന്ന ചിത്രമാണ് “രവീന്ദ്ര നീ എവിടാ”. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയാണ് ചിത്രയുടെ ഇതിവൃത്തം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group