ഇനീ അലാറം വെച്ച് ബർത്ത്ഡേ വിഷ് അറിയിക്കേണ്ട! “ഷെഡ്യൂൾഡ് മെസ്സേജസ്” എന്ന കിടിലൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്

Spread the love

രാത്രി 12 മണി വരെ ഉറങ്ങാതെ കാത്തിരുന്ന് “ഹാപ്പി ബർത്ത്ഡേ” അയച്ചിട്ടുണ്ടോ? അല്ലെങ്കിൽ പ്രിയപ്പെട്ടവരെ വിഷ് ചെയ്യാൻ മറന്നു പോയിട്ടുണ്ടോ? അതുമല്ലെങ്കിൽ ആരെയെങ്കിലും ഒരു പ്രധാന കാര്യത്തിന് ഓർമ്മിപ്പിക്കണമെന്ന് വിചാരിച്ച് പിന്നീട് മറന്നുപോയിട്ടുണ്ടോ? ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.

video
play-sharp-fill

ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ്, “ഷെഡ്യൂൾഡ് മെസ്സേജസ്” എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഉപയോക്താക്കൾ മുൻകൂട്ടി ടൈപ്പ് ചെയ്ത് തയ്യാറാക്കുന്ന സന്ദേശങ്ങൾ നിശ്ചിത തീയതിയിലും സമയത്തും സ്വയം അയയ്ക്കുന്ന സംവിധാനമാണിത്. ജന്മദിനാശംസകൾ, വിവാഹ വാർഷികാശംസകൾ, മീറ്റിംഗ് റിമൈൻഡറുകൾ, ഓഫീസ് അറിയിപ്പുകൾ എല്ലാം കൃത്യസമയത്ത് എത്തും.

അയയ്ക്കുന്നതിന് മുൻപ് ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കും. ഡിലീറ്റ് ചെയ്താൽ സ്വീകർത്താവിന് യാതൊരു നോട്ടിഫിക്കേഷനും ലഭിക്കില്ല. അതായത്, പൂർണ്ണ നിയന്ത്രണം നിങ്ങൾക്ക് തന്നെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഫീച്ചർ ആദ്യം ഐഫോണുകളിലെ ബീറ്റ വേർഷനിൽ കണ്ടെത്തിയതായാണ് സൂചന. ടെസ്റ്റിങ് പൂർത്തിയാകുമ്പോൾ ഇത് എല്ലാവർക്കും ലഭ്യമാകും എന്നാണ് പ്രതീക്ഷ.

നിലവിൽ ഷോർട്ട്കട്സ് പോലുള്ള ആപ്പുകളോ, തേർഡ് പാർട്ടി ഓട്ടോമേഷൻ ടൂളുകളോ ഉപയോഗിച്ചാണ് ചിലർ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യുന്നത്. എന്നാൽ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നു. ഇൻബിൽറ്റ് ഷെഡ്യൂളിങ് ഓപ്ഷൻ വന്നാൽ അത് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായിരിക്കും.

കൂടാതെ, ബിസിനസ് അക്കൗണ്ടുകൾക്ക് ഇത് വലിയ സഹായമാകും. ഓഫർ അറിയിപ്പുകൾ, പ്രമോഷണൽ മെസ്സേജുകൾ, കസ്റ്റമർ ഫോളോ-അപ്പുകൾ എന്നിവ മുൻകൂട്ടി പ്ലാൻ ചെയ്ത് അയയ്ക്കാം. വ്യക്തിപരമായ ഉപയോഗത്തിനും പ്രൊഫഷണൽ ആവശ്യങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമായ ഫീച്ചറായിരിക്കും ഇത്.