പാകം ചെയ്യുന്ന രീതി മുതല്‍ മയോണൈസ് വരെ; മലയാളികളുടെ ഇഷ്ടവിഭവമായ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യ വിഷബാധാ സാധ്യതകള്‍ ഏറെ….!!

പാകം ചെയ്യുന്ന രീതി മുതല്‍ മയോണൈസ് വരെ; മലയാളികളുടെ ഇഷ്ടവിഭവമായ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യ വിഷബാധാ സാധ്യതകള്‍ ഏറെ….!!

സ്വന്തം ലേഖകൻ

കൊച്ചി: അറേബ്യന്‍ നാടുകളുമായുള്ള നമ്മുടെ അടുത്ത വിനിമയത്തെത്തുടര്‍ന്നാണ് അവിടങ്ങളില്‍ പ്രചാരമുള്ള ഷവര്‍മ നമ്മുടെ നാട്ടില്‍ എത്തുന്നതും നമ്മുടെ പ്രിയ ഭക്ഷണങ്ങളില്‍ ഒന്നായി മാറിയതും.

എന്നാൽ അതുപോലെ തന്നെ ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധാ സാധ്യതകളും ഏറെയാണ്. ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയില്‍ സൂക്ഷിക്കാത്തത് മുതല്‍ റോഡരികിലെ പാകം ചെയ്യലും മയോണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തെരഞ്ഞെടുപ്പും വരെ ഷവര്‍മ വഴി ഭക്ഷ്യവിഷബാധ ഉണ്ടാവാന്‍ കാരണമാവുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴി ഇറച്ചിയില്‍ കൂടുതലായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് സാല്‍മൊണല്ല. 80 ഡ്രിഗ്രീ ചൂടിലെങ്കിലും കോഴിയിറച്ചി വേവിച്ചാലേ ഈ ബാക്ടീരിയ നശിക്കുകയുള്ളൂ. കുറഞ്ഞ താപനിലയില്‍ വെന്ത ഇറച്ചി വഴി ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതാണ് ഭക്ഷ്യവിഷബാധയുടെ പ്രഥമ സാധ്യത.

ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന രീതിയും വിഷബാധയ്ക്ക് കാരണമാവും. ഇറച്ചിയിലെ ബാക്ടീരിയ മറ്റ് ഭക്ഷണപദാര്‍ഥങ്ങളിലേക്കും ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന സാലഡില്‍ ഉപയോഗിക്കുന്ന പച്ചക്കറികളിലേക്കും സാല്‍മൊണല്ല ബാക്ടീരിയ പടരാന്‍ ഇത് കാരണമാവുന്നു. റോഡരികില്‍ ഷവര്‍മ ഉണ്ടാക്കുന്നത് വഴി പൊടിപടലങ്ങളില്‍ ഇറച്ചിയില്‍ പറ്റിപ്പിടിക്കുന്നതും അണുബാധയക്ക് വഴിയൊരുക്കുന്നു.

ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയില്‍ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍, നമ്മുടെ നാട്ടില്‍ വ്യാപകമായി പച്ചക്കോഴിമുട്ടയാണ് ഉപയോഗിക്കാറ്. ഇത് ബാക്ടീരിയ കഴിക്കുന്ന ആളുടെ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാവുന്നു.
വൈകി കഴിക്കുന്നതും ബാക്ടീരിയ പടരാന്‍ കാരണമാവുന്നു.