
എറണാകുളം : എം എല്‍ എ ആയി തെരഞ്ഞെടുക്കപ്പെട്ട ആര്യാടന്‍ ഷൗക്കത്തിന് ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
നിലമ്പൂര്‍ താലൂക്കിലെ ആദിവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹർജിയുമായി ആര്യാടന്‍ ഷൗക്കത്ത് 2023ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നിലമ്ബൂര്‍ താലൂക്കിലെ പോത്തുകല്ല്, വഴിക്കടവ്, കരുളായി പഞ്ചായത്തുകളിലെ ആദിവാസികളുടെ ദുരിത ജീവിതം പരിഹരിക്കാന്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ട്രൈബല്‍ മോണിറ്ററിംഗ് കമ്മിറ്റിയോട് നിര്‍ദേശിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹര്‍ജിയില്‍ നിന്ന് പിന്മാറാന്‍ ആര്യാടന്‍ ഷൗക്കത്ത് കോടതിയോട് അനുവാദം തേടിയെങ്കിലും ചീഫ് ജസ്‌റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. എം.എല്‍.എ. എന്ന നിലയില്‍ വിഷയത്തില്‍ ഷൗക്കത്ത് ഇടപെടണമെന്നും നടക്കാതെ വന്നാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി.
2023 ലാണ് ആര്യാടന്‍ ഷൗക്കത്ത് കോടതിയെ സമീപിച്ചത്. വനത്തിനുള്ളിലെ കോളനികളില്‍ ആദിവാസികളുടെ ദയനീയ ജീവിതം ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി. ആദിവാസി ഊരുകളിലെ അടിസ്‌ഥാന സൗകര്യങ്ങളുടെ അഭാവം, പ്രളയത്തില്‍ ഇരുട്ടുകുത്തി, പുഞ്ചക്കൊല്ലി പാലങ്ങള്‍ ഒലിച്ചു പോയത്, വനത്തിനകത്ത് ഷീറ്റ് കൊണ്ട് മറച്ച കൂരയില്‍ കഴിയുന്ന ആദിവാസികളുടെ ദുരിത ജീവിതം തുടങ്ങിയവ ഷൗക്കത്ത് ഉന്നയിച്ചിരുന്നു.
എന്തിനാണ് ഹര്‍ജി പിന്‍വലിക്കുന്നതെന്നു ചോദിച്ച കോടതി പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയ്‌ക്ക് വിഷയത്തില്‍ ഇടപെടാനും നിര്‍ദേശിച്ചു. എം.എല്‍.എ. ആയ സ്‌ഥിതിക്ക് ഈ വിഷയത്തില്‍ ഏറ്റവും നന്നായി ഇടപെടാന്‍ ആര്യാടന്‍ ഷൗക്കത്തിന് കഴിയുമെന്നും കോടതി പറഞ്ഞു.