
കോട്ടയം: കോട്ടയം ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് സമീപം നിന്നിരുന്ന തണൽ മരത്തിൻ്റെ ശിഖരം സ്കൂട്ടറിൻ്റെ മുകളിലേക്ക് ഒടിഞ്ഞുവീണു.
ഇന്ന് വൈകീട്ട് എട്ട് മണിയോടെയാണ് അപകടമുണ്ടായത്. വൈകീട്ട് തിരക്കു കുറഞ്ഞ സമയമായതിനാൽ വൻ അപകടമാണ് ഒഴിഞ്ഞു മാറിയത്.
മരത്തിന് സമീപം 25 ഓളം നമ്പർ പ്ലേറ്റ് കടകളും എച്ച് ഡി എഫ് സി ബാങ്കും, ഐസിഐസിഐ പ്രൂഡൻഷ്യൽ ഇൻഷുറൻസുമടക്കം പ്രവർത്തിക്കുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൻ തിരക്കുള്ള പ്രദേശമാണിവിടം. പകൽ സമയങ്ങളിൽ നിരവധി വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യുന്നതാണ്. മരത്തിന് കീഴെ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറിന് മുകളിലേക്കാണ് മരം ഒടിഞ്ഞു വീണത്. സ്കൂട്ടർ ഭാഗികമായി തകർന്നു.
ശാസ്ത്രീ റോഡിൽ ഉണങ്ങിയതും ഇത്തരത്തിൽ കേടുവന്നതുമായ നിരവധി തണൽമരങ്ങളാണ് ഏത് സമയവും നിലം പൊത്താവുന്ന രീതിയിൽ നിൽക്കുന്നത്. പല തവണ മുൻസിപാലിറ്റിക്കും ജില്ലാ കളക്ടർക്കും പരാതി കൊടുത്തിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.