കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ നിന്നിരുന്ന വാകമരം മെഡിക്കൽ സെന്റർ ആശുപത്രി റോഡിലേക്ക് മറിഞ്ഞു വീണു; മരം കടപുഴകി വീണത് ഇന്നലെ അർദ്ധരാത്രി; പകൽ സമയം നൂറ് കണക്കിന് വാഹനവും യാത്രക്കാരും കടന്ന് പോകുന്ന വഴിയിലെ അപകടം ഒഴിവായത് തലനാരിഴക്ക്; ശാസ്ത്രി റോഡിൽ ചുവട് ദ്രവിച്ച് നിൽക്കുന്നത് നിരവധി മരങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ നിന്നിരുന്ന വാകമരം ഇന്നലെ അർദ്ധരാത്രി കടപുഴകി വീണു.
ശാസ്‌ത്രീ റോഡിൽ നിന്നിരുന്ന മരം മെഡിക്കൽ സെന്റർ ആശുപത്രിയിലേക്കുള്ള വഴിയിലേക്കാണ് മറിഞ്ഞു വീണത്.
പകൽ സമയത്ത് ആശുപത്രിയിലേക്ക് രോഗികളടക്കം നിരവധി ആളുകളും വാഹനങ്ങളുമാണ് ഈ റോഡിലൂടെ പോകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരം കടപുഴകി വീണത് അർദ്ധരാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി. ചുവട് ദ്രവിച്ച നിരവധി മരങ്ങളാണ് ശാസ്ത്രി റോഡിൽ പലയിടത്തായി നിൽക്കുന്നത്. അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് വ്യാപാരികൾ പല തവണ കളക്ടർക്ക് പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടായില്ല .
രാത്രി തന്നെ ഫയർഫോഴ്സെത്തി മരം മുറിച്ച് മാറ്റി ആശുപത്രി റോഡ് ഗതാഗത യോഗ്യമാക്കി.
Third Eye News Live
0