‘ജയ് ഹിന്ദ്, ജയ് സംവിധാന്‍’; പതിനെട്ടാം ലോക്‌സഭയിലെ എംപിയായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂര്‍

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയിലെ എംപിയായി ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ഷേഷം ‘ജയ് ഹിന്ദ്, ജയ് സംവിധാന്‍ (ഭരണഘടന)’ എന്ന മുദ്രാവാക്യവും അദ്ദേഹം മുഴക്കി.

ഭരണഘടനയുടെ കോപ്പി ഉയര്‍ത്തിപ്പിടിച്ചായിരുന്നു തരൂര്‍ സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിലായിരുന്നു ശശി തരൂരിന്റെ സത്യപ്രതിജ്ഞ. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുമ്പെ ശശി തരൂര്‍ ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്നത് വിവാദമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തരൂരിന് പുറമെ, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ശത്രുഘ്നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, സമാജ്വാദി പാര്‍ട്ടിയിലെ അഫ്സല്‍ അന്‍സാരി, രണ്ട് സ്വതന്ത്ര എംപിമാര്‍ എന്നിവര്‍ക്കും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.